Advertisment

എന്റെ ഹൃദയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, സമാധാനത്തിനായി നിലനില്‍ക്കൂ ; തെക്കന്‍ സുഡാനിലെ നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

New Update

വത്തിക്കാൻ സിറ്റി: തെക്കന്‍ സുഡാനിലെ നേതാക്കളുടെ കാലില്‍ ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇരുമുന്നണികള്‍ക്കും ഇടയിലുള്ള ശാന്തതയും സമാധാനവും നിലനിര്‍ത്താന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. സുഡാന്‍ സര്‍ക്കാര്‍ മേധാവിയുടേയും പ്രതിപക്ഷ നേതാവിന്റേയും കാലുകളിലാണ് മുട്ടുകുത്തിയിരുന്ന് മാര്‍പാപ്പ ചുംബിച്ചത്.

Advertisment

publive-image

‘എന്റെ ഹൃദയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, സമാധാനത്തിനായി നിലനില്‍ക്കൂ,’ പ്രസിഡന്റ് സാല്‍വാ കിറിനോടും പ്രതിപക്ഷ നേതാവ് റീക്ക് മേച്ചറിനോടും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ ആത്മീയ ധ്യാനത്തിനായി ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം.

സുഡാനില്‍ നിന്നും 2011ലാണ് തെക്കന്‍ സുഡാന്‍ സ്വാതന്ത്ര്യം നേടുന്നത്. 2013ഓടെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയും 400,000ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

publive-image

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് കിറും മുന്‍ വൈസ് പ്രസിഡന്റ് മെഷറും ഉത്തോപ്യയില്‍ വച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു. വ്യാഴാഴ്ചയാണ് ഇരുവരും വത്തിക്കാനിലേക്ക് ആത്മീയ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയത്.

‘നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത് ഓഫീസിനകത്ത് മാത്രമാകട്ടെ. ജനങ്ങള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ കൈകള്‍ കോര്‍ത്ത് പിടിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് രാഷ്ട്രപിതാക്കന്മാര്‍ ആകാം,’ മാര്‍പാപ്പ പറഞ്ഞു.

Advertisment