Advertisment

വീടും പറമ്പും വൃത്തിയാക്കുന്നതിനിടെ കിട്ടിയത് 'സ്റ്റീല്‍ ബോംബ്'; കൂടോത്രം ചെയ്ത സ്റ്റീല്‍ പാത്രങ്ങളാണെന്ന കരുതി പുഴയിലെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: വീടും പറമ്പും വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്‌ഫോടനം പാനൂർ പടന്നക്കരയിലാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ബംഗളുരുവിൽ നിന്ന് കുടുംബമായി അവധിക്ക് വന്നതായിരുന്നു വീട്ടുടമസ്ഥനും കുടുംബവും. ഇത് ആരോ കൂടോത്രം ചെയ്തതാണെന്ന് കരുതിയാണ് എല്ലാമെടുത്ത് ചാക്കിലിട്ട് പുഴയിൽ തള്ളാനായി പോയത്. കാറിൽ കുട്ടികളോടൊപ്പമാണ് വീട്ടുടമസ്ഥൻ പോയതെന്ന് പറയുന്നു. കാറില്‍ വച്ച് ഇത് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു.

സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് അപ്പോഴാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. വീട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം കരിയാട് ലോക്കല്‍ കമ്മിറ്റിയും കരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടു.

Advertisment