Advertisment

രാഷ്ട്രപതി ഭവനില്‍ നിന്ന് ദുര്‍ഗന്ധം; അന്വേഷിച്ചെത്തിയവര്‍ കണ്ടത് ജീവനക്കാരന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം

New Update

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന്റെ കാരണം തിരക്കിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടി. ജീവനക്കാരുടെ ക്വര്‍ട്ടേഴ്‌സില്‍ അടച്ചിട്ട മുറിയില്‍ ജീവനക്കാരന്റെ മൃതദേഹം അഴുകിയ നിലയില്‍. അഞ്ചു ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ട്.

Advertisment

publive-image

രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ത്രിലോക്ചന്ദ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തിന് സുഖമില്ലായിരുന്നു. മുറിയിലേക്ക് പോയ ത്രിലോക്ചന്ദിനെ പിന്നീട് ആരും തിരക്കിയില്ലെന്നതാണ് വാസ്തവം.

സെര്‍വന്റ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി അയല്‍വാസികള്‍ വ്യാഴ്ാഴ്ച രാത്രി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ച പോലീസ് ഒരെണ്ണം അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. പൂട്ടുപൊളിച്ച് അകത്തുകയറിപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തല്ല. ഹൃദയാഘാതമാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisment