സൂറിക്കില്‍ പ്രളയ ബാധിതര്‍ക്കായി സമര്‍പ്പിച്ച മണിക്കൂറുകള്‍ നീണ്ട സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത വിസ്മയം

ഷിജി ചീരംവേലില്‍
Sunday, September 9, 2018

സൂറിക്ക്   സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ക്കായി . സംഗീത  ലോകത്തെ  മാന്ത്രികന്‍  സ്റ്റീഫന്‍  ദേവസ്സി യുടെ   മണിക്കൂറുകള്‍  നീണ്ട  സംഗീത  വിരുന്ന്.   സൂറിച്ചില്‍   ഇന്നലെ   വൈകുന്നേരം      തിങ്ങിനിറഞ്ഞ  ജനക്കൂട്ടത്തെ  മൂന്നു മണിക്കൂര്‍ കയ്യിലെടുത്ത  സ്റ്റീഫന്‍ പ്രളയ  ബാധിതര്‍ക്കായി  അദ്ദേഹത്തിന്‍റെ  പരിപാടിക്കിടയില്‍  സമയം  കണ്ടെത്തി .
കുട്ടികള്‍  മുതല്‍  മുതിര്‍ന്നവരെ  വരെ   സംഗീതത്തിലാറാടിച്ച സ്റ്റീഫന്‍  ദേവസ്സി യുടെ   സംഗീത  വിരുന്ന്  സ്വിറ്റ്സര്‍ലന്‍ഡിലെ  മലയാളികള്‍ക്ക്  ഹൃദ്യമായ  ഓണ  സമ്മാനമായി  മാറി .
×