Advertisment

സൂപ്പര്‍ താരത്തെ കളിപ്പിക്കുന്നില്ല, പഞ്ചാബിനെതിരെ ആഞ്ഞടിച്ച് സ്റ്റെയിന്‍

New Update

ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്നായി ബെംഗളൂരുവിനെതിരായ കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബ് പുറത്തെടുത്തത്. 15 ഓവറില്‍ 88 റണ്‍സെടുത്ത് ഓള്‍ഔട്ടാവുകയായിരുന്നു കിംഗ്‌സ് ഇലവന്‍. തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് 10 വിക്കറ്റിന്റെ അനായാസ ജയവും സ്വന്തമാക്കി.

Advertisment

publive-image

തോല്‍വിയോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാണ് പഞ്ചാബിനെ നേരിടേണ്ടി വന്നത്. ഗെയിലും രാഹുലും ഫിഞ്ചുമൊഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാരാരും തന്നെ രണ്ടക്കം കടന്നിട്ടില്ല. ഓപ്പണര്‍മാരായ രാഹുലും ഗെയിലും സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരാകുമ്പോള്‍ പഞ്ചാബിന്റെ മധ്യനിര തീര്‍ത്തും ദുര്‍ബലമാണ്.

എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ടീം മാനേജ്‌മെന്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണ് എന്നതിലാണ്. സീസണില്‍ ഇതുവരെ രണ്ട് കളികളില്‍ മാത്രമേ മില്ലര്‍ കളിച്ചിട്ടുള്ളു. ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൌളര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍.

പഞ്ചാബിന്റെ സെലക്ഷന്‍ മാനദണ്ഡത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് സ്‌റ്റെയിന്‍ ട്വിറ്ററില്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ‘ എന്തുകൊണ്ടാണ് മില്ലര്‍ക്ക് അവസരം നിഷേധിക്കുന്നത് എന്ന് ചോദിക്കുന്ന സ്റ്റെയിന്‍, ലെഗ് സ്പിന്നറെ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍ നേരിടാന്‍ എളുപ്പമുള്ള കാര്യമാണ് എന്നും മിഡില്‍ ഓര്‍ഡറില്‍ മില്ലര്‍ അത് കൈകാര്യം ചെയ്തുകൊള്ളുമെന്നും സ്റ്റെയിന്‍ പറയുന്നു.

Advertisment