Advertisment

നേട്ടമില്ലാതെ ഓഹരി വിപണി

New Update

publive-image

Advertisment

മുംബൈ: കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയും വിപണി. സെന്‍സെക്‌സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഐഒസി, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐആര്‍സിടിസി, രുചി സോയ, കൊച്ചിന്‍ മിനറല്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, സുസ് ലോണ്‍ എനര്‍ജി തുടങ്ങിയ കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Advertisment