Advertisment

അഞ്ച് ദിവസം മുന്‍പ് മോഷണം പോയ 19 പവന്‍ സ്വര്‍ണ്ണം വീട്ടുമുറ്റ് ഉപേക്ഷിച്ച് പോയി ഒരു നല്ലകള്ളന്‍...വിശ്വസിക്കാനാതെ രമേശനും കുടുംബവും....വീട്ടുകാര്‍ പറയുന്നത് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലെന്നും ചില സംശയങ്ങള്‍ ബാക്കിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാഞ്ഞങ്ങാട്: മോഷണംപോയ സ്വര്‍ണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം മുന്‍പാണ് 19 പവന്‍ സ്വര്‍ണ്ണം മോഷണം പോയത്.  ഫെബ്രുവരി 10-നാണ് ഒഴിഞ്ഞവളപ്പിലെ ഒ.വി.രമേശന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലെ തെങ്ങിന്‍ചുവട്ടിലാണ് സ്വര്‍ണം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റി മുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നായിരുന്നു പരാതി. മുറിയിലെ കോണ്‍ക്രീറ്റ് തട്ടിന് മുകളില്‍ ചാക്കില്‍ ചുറ്റിക്കെട്ടി വലിയ വളയും ഒരു മാലയും സൂക്ഷിച്ചിരുന്നു. മറ്റ് ആഭരണങ്ങള്‍ ചെറിയ ബാഗിലിട്ട് ഷെല്‍ഫിലും വച്ചിരുന്നു. താനും ഭാര്യയും മക്കളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നുവെന്നും പുലര്‍ച്ചെയാണ് മോഷണം നടന്നതായി മനസ്സിലായതെന്നും പരാതിയിലുണ്ട്.

വളയും കരിമണിമാലയുമുള്‍പ്പെടെ 19 പവന്‍ ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങള്‍ മുഴുവന്‍ ബാഗിലുണ്ടെന്ന് രമേശന്‍ പോലീസിനോടു പറഞ്ഞു. പരാതിയില്‍ 25 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പറഞ്ഞിരുന്നത്. കൃത്യമായ തൂക്കം നോക്കിയിരുന്നില്ലെന്നും അതിനാലാണ് തെറ്റിപ്പോയതെന്നും രമേശന്‍ പറഞ്ഞു.

ഞായറാഴ്ചതന്നെ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും വിരലടയാളം ശേഖരിച്ച് അന്വേഷണം ശക്തിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞതിനു പിന്നാലെയാണ് സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസെത്തി ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കും. അതേസമയം വീട്ടുകാര്‍ പറയുന്നത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും ചില സംശയങ്ങള്‍ ബാക്കിയാണെന്നും ഹൊസ്ദുര്‍ഗ് എസ്.ഐ. എ.സന്തോഷ്‌കുമാര്‍ പറഞ്ഞു.

Advertisment