Advertisment

വയറുവേദനയായി എത്തിയ രോ​ഗിയുടെ വയറിനകത്ത് ഇരുമ്പാണികള്‍ ആണികള്‍, എക്‌സ് റേ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: ആശുപത്രികളിൽ അവിശ്വസിനീയമായ പല സംഭവങ്ങളും നടക്കാറുണ്ട് പക്ഷെ അവയൊക്കെ ദൂരനാട്ടിലല്ലെയെന്ന് കരുതാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് തൃശൂർ ഉണ്ടായിരിക്കുന്നത്.

Advertisment

publive-image

അസഹ്യമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോ​​ഗിയാണ് അക്ഷരാർത്ഥത്തിൽ ഡോക്ടറെ ഞെട്ടിച്ചിരിക്കുന്നത്. വയര്‍ വീര്‍ത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെയാണ് മേത്തല സ്വദേശിയായ 49 വയസുള്ളയാളെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.

രോ​ഗിയുടെ എക്‌സ്-റേ പരിശോധനാ ഫലത്തിൽ വയറിനുള്ളിൽ കണ്ടെത്തിയത് ആണികൾ. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയായിരുന്നു. ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു.

മനോദൗര്‍ബല്യമുള്ള ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പലപ്പോഴായി വിഴുങ്ങിയ ഇരുമ്പാണികളാണ് എക്റേയിൽ കണ്ടെത്തിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ആണികള്‍ പുറത്തെടുക്കുകയായിരുന്നു.വയറ്റില്‍ നിന്ന് പുറത്തെടുത്തത് 111 ഇരുമ്പാമ്ബാണികളാണ്.

ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെന്റീമീറ്റര്‍ നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

stomac pain
Advertisment