Advertisment

മൈക്ക് പോംപിയോയുടെ പരാമര്‍ശത്തിനെതിരെ ചൈന രംഗത്ത്; ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം യുഎസ് അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

New Update

publive-image

Advertisment

ബെയ്ജിങ്: ഇന്ത്യ സന്ദർശന വേളയിൽ യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമര്‍ശത്തിനെതിരെ ചൈന രംഗത്ത്. ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ചൈനയ്ക്കെതിരേയുള്ള മൈക്ക് പോംപിയോയുടെ ആരോപണം പുതിയ സംഭവമല്ല. ശീതയുദ്ധ മനോഭാവത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പോംപിയോ ഉയർത്തുന്നത്. ഇത്തരം സമീപനം ഇത്തരം സമീപനം അദ്ദേഹം അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആവശ്യപ്പെട്ടു.

ഏതുവിധത്തിലുള്ള ഭീഷണിയും നേരിടുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും സുഹൃത്തല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേ മാത്രമല്ല, എല്ലാവിധ ഭീഷണികള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ സഹകരണം ഉറപ്പാക്കും.

അടുത്തിടെ ഗാല്‍വന്‍ താഴ്‌വരയില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ച ശേഷം പോംപിയോ പറഞ്ഞിരുന്നു.

Advertisment