എന്നെ സംവിധായകനാക്കിയ പെൺകുട്ടി (കഥ)

സത്യം ഡെസ്ക്
Friday, April 30, 2021

-റസിയ പയ്യോളി

ചിത്രങ്ങളോടുള്ള അതിരില്ലാത്ത മോഹവുമായി വെറുതെ ഒരു വര വരച്ചു പിന്നെയാ തോന്നിയത് ഇതൊരു വീടും കുറച്ച് മനുഷ്യരും ചേർന്ന നല്ല ലൊക്കേഷൻ കാഴ്ചയാകുമെന്ന്. തോന്നലുകൾ എന്നെ നന്നാക്കുകയേ ചെയ്തുള്ളൂ കുടുംബാന്തരീക്ഷത്തിലെ സ്നേഹവും ഒരുമയും സമൃന്ധമാക്കുന്നതാണ് എൻ്റെ ചിത്രങ്ങൾ കൂടുതലും…

ലക്ഷ്യബോധത്തിലേക്ക് നടന്നെത്തിയ ഒരാളെന്ന നിലയിൽ അതിനായി ഒഴിവ് സമയങ്ങളിൽ വീടിൻ്റെ കോലായിലെ കിഴക്കെമൂലയിലിരിക്കും വീശിയടിച്ചെത്തുന്ന പടിഞ്ഞാറൻ കാറ്റിൽ ആ ഇരുപ്പിൽ ഞാൻ പുളകം കൊള്ളും.

അന്തരീക്ഷം പ്രശാന്ത സുന്ദരം. ചുറ്റുവട്ടത്തെ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ജോലിക്കായ് കാലത്ത് തന്നെ പോകും. അതൊക്കെ നല്ല രസ കാഴ്ചകളാണ്. പതിവ് പോലെ ചായം പൂശാനായി അന്നുമിരുന്നു. കൊന്ന മരച്ചുവട്ടിലേക്ക് നോക്കിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ പട്ടംപറത്തുന്ന ഒരു കുട്ടിയ്ക്കായി ചായമെടുത്തു.

അതിനിടയിൽ മുറ്റത്തെ അയലിൽ കിടക്കുന്ന കുഞ്ഞുടുപ്പിൽ വന്ന് നിന്ന ഒരു കാക്ക പുതിയൊരു ചിത്രത്തിനുള്ള കാഴ്ചയായി. പശു തൊഴുത്തിലേയ്ക്ക് പോയ അമ്മയും സാരി തുമ്പിൽ പിടിച്ച് ശൃംഗാര ഭാവവുമായി പിറകേ പോയ അച്ചനും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുംവിധം രമണീയമായിരുന്നു.

നീലാകാശവും പറവകളും കണ്ണിൽ നിറഞ്ഞു നിന്നു. പ്രകൃതിയിലെ എൻ്റെ കണ്ണ് പതിഞ്ഞിടമൊക്കെയും ചായം പൂശാനായി ആവാഹിച്ചെടുത്ത് കഴിഞ്ഞു. ധാർമ്മിക മൂല്യങ്ങളെ ഉയർത്തി കാട്ടുന്നമനോഹരമായ ചിത്രങ്ങൾ സ്വപ്നം കണ്ടുകൊണ്ടാണിരിക്കുന്നത്.

അപ്പഴാ മുന്നിലെ മട്ടുപ്പാവിൽ നിന്നൊരു പെൺകുട്ടി നിർലജ്ജം എത്തി നോക്കി ഒരു കള്ള ചിരി ചിരിച്ചത്. കാമ്പസ് കൂടാരത്തിലെ ഫീനിക്സ് പക്ഷിയാണെന്ന് മനസിലായപ്പോൾ ഞാൻ ചുമരിൻ്റെ മറവിലേക്ക് നീങ്ങി.

അയ്യോ.. ഞാനങ്ങ് ഞെട്ടി പോയി കാരണം വിവാഹം കഴിക്കാതെ ഉള്ള കാലം മുഴുവൻ ചിത്രകാരനായി തുടരണമെന്ന തീരുമാനത്തിലാണ് ഞാൻ.

എന്താത് ?
ആരാത്?

ഇതൊരു പെൺകുട്ടി ഈ ചിത്രകാരനെ പറ്റി കേട്ടറിഞ്ഞ് വന്നതാ. അവൾ പറഞ്ഞു.
ഓ ശെരി പുതിയ താമസക്കാരി… പിന്നെ വാടക വീടാകുമ്പൊ അങ്ങനെ ഓരോര്ത്തര് ണ്ടാകുമല്ലൊ. താഴെ വീണ പെയിൻ്റിങ് ബ്രഷഷ് എടുക്കാൻ നോക്കിയതേ ഉള്ളൂ.

ചൂളം വിളി കേട്ട് ഞാൻ തല താഴ്ത്തിയിട്ടു പോയി. അവൾ കുസൃതിയാണെന്ന് മനസിലായപ്പോൾ ജാലക പൊളി അടച്ചു. ഒന്നാമത് എവിടെ പോയാലും എൻ്റെ ഒടുക്കത്തെ സൗന്ദര്യം കാരണം പെൺകുട്ടികളേയും കൊണ്ട് വല്ലാത്ത ശല്യം നേരിടാറുണ്ട്.

ചിത്രകാരാ താങ്കളെ കണ്ടിട്ട് കണ്ണടക്കാനാവുന്നില്ല സത്യം
കമൻ്റടിയിൽ അവൾ ചിരിച്ചു

ഞാനും ചിരിച്ചു കൊണ്ട് അടയ്ക്കണ്ട വല്ല പ്രാണികളും പോകാതെ നോക്യാൽ മതിയെന്ന് മറുകമൻ്റടിച്ചു. എന്നിലെ നിഷ്കളങ്കനെ മനസിലായത് കൊണ്ടാവാം എല്ലാം ഭേദിച്ച് അവൾ അടുത്തേക്ക് വന്നു. വർഷങ്ങൾ കാത്തിരുന്നുള്ള വരവ് പോലെ. അല്പനേരം ഞാൻ മൗനം
പ്രതികരണം ഇല്ലാതായതോടെ ഏറെനേരം എന്നെ നോക്കി… എന്താ മിണ്ടാത്തെ ചിത്രകാരന്മാരൊക്കെ നല്ല മനുഷ്യ സ്നേഹികളല്ലെ എന്നിട്ടെന്താ ഒന്നിരിക്കാൻ പോലും പറയാത്തത്?

പെങ്കുട്ടികളാകുമ്പൊ അങ്ങനെ അങ്ങ് ഇരുത്തിക്കാനും സ്നേഹിച്ചൂടാനുമൊന്നും പറ്റില്ലല്ലൊ? അവൾ ശബ്ദമില്ലാതെ ചിരിച്ച് നീളൻ മുടിയെടുത്ത് വായപൊത്തി. ആ കാഴ്ച എൻ്റെ ഉള്ളിൽ കുളിര് കോരിയിട്ടു. ഇവളെ നോക്കി ഒരു ചിത്രം വരച്ചാലൊ ഒന്നുതറപ്പിച്ചു നോക്കി.

“അവൾ ചാൺ മുന്നോട്ടു നീങ്ങി പ്രണയ വാതിൽ അടച്ച് ഞാൻ പിറകോട്ടും നീങ്ങി. “എന്താ നാട് വിട്ട് മറ്റൊരിടത്തേക്കും ചേക്കേറാത്തത് ഈ ചോദ്യം ഒരു പാട് കേട്ടതാ എല്ലാവരോടുമുള്ള മറുപടി സ്വന്തം മണ്ണിൽ ആഴത്തിലിറങ്ങിയ വേരുണ്ടെനിയ്ക്ക്. അത് മുറിച്ച് മാറ്റി ഒരു പലായനം ഒരിക്കലും ഉണ്ടാവില്ല.

ഇവൾ ആൾ മിടുമിടുക്കിയാണെന്ന് മനസിലായി അത് കൊണ്ട് തന്നെ മാർച്ച് മാസത്തിൻ്റെ കൊടുംചൂടിൽ മഴയുമായ് വന്നതൊ അതൊ കരുതലിൻ്റെ അവസാന വാക്കായ പ്രണയവുമായ് വന്നവളൊ? അങ്ങനെയൊക്കെതോന്നിപോയി.

വരച്ച ചിത്രങ്ങളിലേക്ക് നോക്കി അവൾ ചോദിച്ചു. അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം ഏത്? സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട് നിസ്സഹായരായി പോയ മനുഷ്യർ.

ഓ മൈ ഗോഡ്…
പിന്നെ ചേട്ടാ..
ഉം എന്തേ?
ബാക്കി പറയാൻ അവൾ മടിച്ചു.?

ചേട്ടൻ വരച്ച പോലീസുകാരനോട് പൊട്ടിത്തെറിക്കുന്ന ആ അമ്മൂമ്മചിത്രം നല്ല രസായിരുന്നു. ഉള്ളടക്കം ഗംഭീരം അമ്മൂമ്മയുടെ ചോദ്യങ്ങളൊക്കെയും പോലീസുകാരനെ ഇടങ്കാലിട്ടു വീഴ്ത്തി. രണ്ടര കോടി പതിനേഴ് ലക്ഷം ആളുകൾ ഒരു ദിവസം കൊണ്ട് യൂട്യൂബിൽ കണ്ട റെക്കോഡ് അതിശയിപ്പിക്കുന്നതാണ്. ഇതിലും വലിയ ചിത്രങ്ങൾ സിനിമയിലുണ്ടാക്കാൻ കഴിയുന്നൊരാളാണല്ലൊ ഇയാൾ…

അവളുടെ വാക്കുകളാണ് എന്നെ ഒരു സംവിധായകനിൽ എത്തിച്ചത്. വർഷങ്ങളോളമുള്ള പഠനങ്ങളും ആലോചനകളും പ്രവർത്തനങ്ങളുമല്ല കാര്യം ആത്മാർത്ഥമായി ഏൽപ്പിക്കുന്ന ഒരു വാക്കിൽ നിന്ന് കിട്ടുന്ന ഉത്തേചനം മതിയാകും.

×