Advertisment

കോവിഡിന്റെ പേരുപറഞ്ഞു തൊടുപുഴയിൽ വഴിയോരം കയ്യേറി മാർക്കെറ്റുകളാക്കുന്നു

New Update

publive-image

Advertisment

തൊടുപുഴ: കോവിഡ് പ്രതിസന്ധി പറഞ്ഞു തൊടുപുഴയിൽ റോഡിനു വീതിയുള്ള ഭാഗങ്ങളിൽ ഓരോ ദിവസവും അനധികൃത കച്ചവടക്കാർ കയ്യേറുന്നു. മങ്ങാട്ടുകവലയിൽ നിന്നും കാഞ്ഞിരമറ്റം ബൈപാസ് ജംക്ഷൻ വരെ നിരവധി സ്ഥിരം കടകളാണ് റോഡ് കയ്യേറി സ്ഥാപിച്ചിരിക്കുന്നത്.

ആദ്യം വാഹനങ്ങളിൽ കച്ചവടത്തിനെത്തി, അധികൃതരുടെ എതിർപ്പ് ഉണ്ടാകില്ലെന്ന് വരുമ്പോൾ ഷെഡ് കെട്ടി സ്ഥിരം കച്ചവട കേന്ദ്രമാക്കിയിരിക്കുകയാണ്. ലൈസൻസ് എടുത്തു കച്ചവടം ചെയ്യുന്നവർ ഇത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.

വിവിധ വകുപ്പുകളുടെ പരിശോധന, മുറി വാടക, ലൈസൻസ് ഫീ എല്ലാം മുടക്കി കച്ചവടം ചെയ്യുന്നവർ, അവരുടെ സമീപം തന്നെ വഴിയോര കച്ചവടക്കാർ വന്നതുമൂലം പ്രതിസന്ധിയിലാണ്.

വഴിയോര കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ വാഹനങ്ങൾ നിർത്തുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. തൊടുപുഴയിൽ ഏതു റോഡും ആർക്കും കയ്യേറി കച്ചവടം ചെയ്യുന്നതിന് ചില കേന്ദ്രങ്ങൾ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്.

വ്യാഴാഴ്ച തൊടുപുഴ റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി മെഡിക്കല്സിന് മുന്നിൽ റോഡ് കയ്യേറി കച്ചവടം തുടങ്ങിയത് നഗരസഭാ ആരോഗ്യ വിഭാഗം നീക്കം ചെയ്തിരുന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ഇവിടെ കച്ചവടം പുനരാരംഭിച്ചു.

നഗര സഭയിലെ ഒരു കോൺഗ്രസ് കൗൺസിലറുടെ ഭർത്താവു നിർദേശിച്ചതനുസരിച്ചാണ് വീണ്ടും ഇവിടെ കച്ചവടം അആരംഭിച്ചതെന്ന വെല്ലുവിളിയും ഇവർ നടത്തി. കോൺഗ്രസിന്റെ പേരിൽ സ്ഥിരം പിരിവു ആക്ഷേപമുള്ള മുൻ കൗണ്സിലറാണ് ഇവർക്ക് ഒത്താശ ചെയ്തു കൊടുത്തത്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തേക്കാൾ ചിലരുടെ നഗരം കയ്യടക്കാനുള്ള ഗൂഢ തന്ത്രത്തിന് ഒത്താശ ചെയ്യുകയാണ് അധികാരികൾ. പോലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തത് പച്ചക്കറികൾ സൗജന്യമായി ലഭിക്കുന്നത് കൊണ്ടാണെന്നും പരിഹാസമുണ്ട് .

thodupuzha news
Advertisment