Advertisment

തെരുവോര കച്ചവടം നിയന്ത്രിക്കുന്നു...യഥാര്‍ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Advertisment

തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

publive-image

നിയമപ്രകാരം രൂപവത്കരിക്കുന്ന ടൗണ്‍ വെണ്ടിംഗ് കമ്മിറ്റികള്‍ യഥാര്‍ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. നഗരസഭകളുടെ നിയന്ത്രണത്തില്‍ വരുന്ന ഈ കമ്മിറ്റികളില്‍ തെരുവോര കച്ചവടക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാകും.

തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത. മറ്റൊരിടത്തും കച്ചവടം ഉണ്ടാകാന്‍ പാടില്ല.

പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ ഒരുക്കേണ്ടതാണ്.

തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്. '

 

Advertisment