Advertisment

കരിഞ്ചന്തയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പനയ്‌ക്കെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍; വിലകൂട്ടി വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും

New Update

publive-image

തിരുവനന്തപുരം: കരിഞ്ചന്തയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പനയ്‌ക്കെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍. കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടി വിൽപ്പന എന്നിവയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.

നിറ‍ഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കാൻ അനുവദിക്കില്ല. ഉപയോഗിച്ചശേഷം സിലിണ്ടറുകൾ വേഗം മടക്കി നൽകണം. പുഴ്ത്തിവയ്ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ ജില്ലാ കലക്ടർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കു കൈമാറണം. ഇതിനെ മെഡിക്കൽ ഉപയോഗത്തിനായി പരിവർത്തനം ചെയ്യും.

Advertisment