Advertisment

72 മണിക്കൂറിനിടെ രണ്ട് കോവിഡ് ടെസ്റ്റ് ! പ്രവാസികളെ കൊള്ളയടിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ

New Update

Advertisment

കൊച്ചി: കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്നാണ് ആവശ്യം.

കോവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോൾ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്പോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിർബന്ധമാണ്. സൗദിയിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തിൽ മാത്രം ചെലവ് എണ്ണായിരം രൂപയാണ്.

250 റിയാൽ മുതലാണ് സൗദിയിൽ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്‍റൈൻ കഴിഞ്ഞ് വീണ്ടും ടെസ്റ്റെടുക്കുന്നതോടെ ചെലവ് പതിനായിരം കവിയും. കുടുംബവുമായി യാത്ര ചെയ്യുന്നവർ മുപ്പതിനായിരത്തിലേറെ റിയാൽ ടെസ്റ്റിന് ചെലവഴിക്കേണ്ടി വരും.

ഒന്നുകിൽ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കിൽ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നൽകുകയും വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

 

kochi news
Advertisment