Advertisment

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമ്മാണം വേണം :എം ജി എം റിയാദ്

author-image
admin
New Update

റിയാദ് : രാജ്യത്ത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലെ പ്രത്യേകിച്ചും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ പീഡനങ്ങൾ വർദ്ധിച്ചു വരുന്നത് തടയാൻ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും, ഹാത്രസ് മുതൽ പാലത്തായി വരെയുള്ള സംഭവങ്ങളിൽ ഇരകളുടെ കൂടെ നിൽക്കേണ്ട ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം ചേർന്ന് നിൽക്കുന്ന ദുരവസ്ഥയാണെന്നും, പീഡനങ്ങൾക്ക് എതിരായി ശക്തമായ നിയമനിർമ്മാണം നടത്തണമെന്നും എം ജി എം റിയാദ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

Advertisment

publive-image

എം ജി എം റിയാദിന്‍റെ നവസാരഥികള്‍  സഫിയ സിദ്ദീഖ് (ഉപദേശക സമിതി ചെയർപേഴ്‌സൺ ) ജംഷീദ സാജിദ്. (പ്രസിഡണ്ട് ) നൗഷില ഹബീബ് (ജനറൽ സെക്രട്ടറി ) നൗഫിദ അഷ്‌റഫ് (ട്രഷറർ)

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എം ജി എം, മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിച്ചു അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സഫിയ സിദ്ദീഖ് (ഉപദേശക സമിതി ചെയർപേഴ്‌സൺ ) ജംഷീദ സാജിദ്. (പ്രസിഡണ്ട് ) നൗഷില ഹബീബ് (ജനറൽ സെക്രട്ടറി ) നൗഫിദ അഷ്‌റഫ് (ട്രഷറർ) വൈസ് പ്രസിഡണ്ടുമാർ നുസ്രത്ത് നൗഷാദ്

ആയിഷ ടീച്ചർ, സെക്രട്ടറിമാർ, നബീല റിയാസ്, ഫർഹാന ഷമീൽ, എക്സിക്യൂട്ടീവ് മെംബേർസ് ഷാഹിന കബീർ, ഡോ റഫ, നസീന നൗഫൽ, നിബാന ശിഹാബ്, സാബിറ ഫസൽ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, അഷ്‌റഫ് മരുത ഉദ്‌ബോധനം നടത്തി.

Advertisment