Advertisment

കിട്ടാനുള്ള ശമ്പളം ലഭിക്കണം; കുവൈറ്റില്‍ കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന നാവികര്‍ പ്രതിഷേധത്തില്‍

New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികര്‍ കിട്ടാനുള്ള ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപവാസസമരത്തില്‍. ഒമ്പത് മാസമായി എംവി യുഎല്‍എ കപ്പലില്‍ 19 നാവികരാണ് കുടുങ്ങിക്കിടക്കുന്നത്.

പല കാരണങ്ങളാല്‍, 2020 മാര്‍ച്ച് മുതല്‍ കുവൈറ്റിലെ ഷുഐബ തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്. എന്നാല്‍ അതിന് മുമ്പും അവര്‍ക്ക് ശമ്പളം ലഭിക്കുന്നത് നിലച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 19 ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണ് നാവികര്‍. കപ്പലില്‍ നിന്ന് പുറത്തെത്തും മുമ്പേ കിട്ടാനുള്ള ശമ്പളം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Advertisment