Advertisment

വയനാട്ടിൽ പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

New Update

publive-image

Advertisment

മാനന്തവാടി: വയനാട്ടിൽ യുവാവിനേയും പ്ലസ് വൺ വിദ്യാർഥിനിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവക പ‍ഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എള്ളുമന്ദം താഴെമിറ്റം കോളനിയിലെ പരേതനായ ബാബു-മീനാക്ഷി ദമ്പതികളുടെ മകന്‍ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല ലയന(17) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Advertisment