Advertisment

ചാലക്കുടി കാർമൽ സ്കൂളിൽ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു.

author-image
admin
New Update

തൃശൂർ∙ ചാലക്കുടി കാർമൽ സ്കൂളിൽ വിദ്യാര്‍ഥിക്കു പാമ്പു കടിയേറ്റു. ചാലക്കുടി ഹൗസിങ് ബോർഡ് കോളനിയിൽ കണ്ണനായ്ക്കൽ ജെറാൾഡിനാണ് (9) പാമ്പു കടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നു പ്രാഥമിക വിവരം. തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി സ്കൂളിൽനിന്നും പാമ്പിനെ പിടികൂടി. പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽനിന്നാണു പാമ്പിനെ കണ്ടെത്തിയത്.

publive-image

വയനാട് ബത്തേരിയിൽ സ്കൂൾ വിദ്യാർഥി ഷഹ്‍ല ഷിറിൻ പാമ്പു കടിയേറ്റു മരിച്ച് ദിവസങ്ങൾക്കകമാണ് ചാലക്കുടിയിലും സ്കൂളിൽ വച്ച് വിദ്യാര്‍ഥിക്കു പാമ്പുകടി യേൽക്കുന്നത്. കൊല്ലം കരുകോണ്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്കും ബുധനാഴ്ച പാമ്പുകടിയേറ്റിരുന്നു.

Advertisment