Advertisment

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമം: സഹപാഠി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ; രണ്ടുപേരെ പോലീസ് തിരയുന്നു

New Update

publive-image

കൊല്ലം: പേരൂർ കൽക്കുളത്തുകാവിൽ പത്താം ക്ലാസുകാരനെ ഒരു കൂട്ടം കുട്ടികൾ മർദിക്കുന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു.

ആക്രമണത്തിനിരയായ കുട്ടിയുടെ സഹാപാഠിയുൾപ്പെടെ അഞ്ച് പേരെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ പോലീസ് തിരയുന്നു. കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് പ്രായപൂർത്തിയാകാത്തവർ കൂട്ടുകാരെ ഇങ്ങനെ അടിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്

Advertisment