Advertisment

ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ മാനസിക, ശാരീരിക കുഴപ്പങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഗോദ്രെജ് ഇന്റീരിയോ പഠനം

New Update

കൊച്ചി: ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ മാനസിക, ശാരീരിക കുഴപ്പങ്ങൾക്ക് വഴിയൊരുക്കുമെന്ന് സർവെ. ഗോദ്രെജ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ ഗോദ്രെജ് ആൻഡ് ബോയ്സിന്റെ ഫർണീച്ചർ ബ്രാൻഡായ ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സർവെയിൽ കണ്ടെത്തിയതാണ് ഇത്.

Advertisment

 

ഗോദ്രെജ് ഇന്റീരിയോയുടെ വർക്ക്പ്ലേസ് ആൻഡ് എർഗോണോമിക്സ് റീസർച്ച് സെൽ വീട്ടിലിരുന്ന് പഠിക്കുന്ന 350 കുട്ടികളിലാണ് പഠനം നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3 മുതൽ 15 വയസുവരെ പ്രായമുള്ള സ്‌കൂൾ കുട്ടികളുടെ ശൈലികളാണ് പഠനത്തിന് വിധേയമാക്കിയത്.

മാതാപിതാക്കളെയും പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. കുട്ടികൾ ദിവസവും 4-6 മണിക്കൂർ വിവിധ ഗാഡ്ജെറ്റുകളിൽ ചെലവഴിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ സമ്മതിക്കുന്നു. ലോക്ക്ഡൗൺ മൂലം സ്‌കൂൾ പൂട്ടുന്നതിന് മുമ്പ് അവർ ഉപയോഗിച്ചിരുന്നതിനേക്കാൾ 2-3 മണിക്കൂർ കൂടുതലാണിത്. സ്‌ക്രീൻ സമയത്തിലുണ്ടായ ഈ വർധന കുട്ടികളിൽ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കാം.

52 ശതമാനം കുട്ടികൾക്കും ദിവസവും ഓൺലൈൻ ക്ലാസുകളുണ്ടെന്നും പഠനത്തിൽ വ്യക്തമായി. 36 ശതമാനത്തിന് ആഴ്ചയിൽ നാലു തവണ മാത്രമാണ് ക്ലാസുകൾ. 41 ശതമാനം കുട്ടികളും കണ്ണിന് ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടു. 22 ശതമാനം കുട്ടികളും കട്ടിലിൽ ഇരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തത്. 14 ശതമാനം പേരാകട്ടെ നിലത്തിരുന്നും ക്ലാസിൽ പങ്കെടുത്തെന്ന് പഠനത്തിൽ കണ്ടെത്തി.

വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികളെ സഹായിക്കാനായി ഗോദ്രെജ് ഇന്റീരിയോ ഒരു വെബിനാർ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിലിരുന്ന പഠിക്കുമ്പോൾ ഉണ്ടാകേണ്ട മികച്ച അന്തരീക്ഷത്തെ കുറിച്ച് മാതാപിതാക്കൾക്ക് വെബിനാർ ബോധവൽക്കരണം നൽകി. പകർച്ചവ്യാധി തടയാൻ സർക്കാരുകൾ മൈക്രോ ലോക്ക്ഡൗണുകൾ തുടരുകയാണ്. എർഗോണോമിക്ക് പഠന സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വെബിനാൽ അറിവ് പകർന്നു. കുട്ടികൾ ആരോഗ്യത്തോടെ പഠിക്കാൻ വേണ്ട ഡയറ്റുകൾ, ശാരീരക വ്യായാമങ്ങൾ തുടങ്ങിയവയും ഹൈലൈറ്റ് ചെയ്തു.1700ലധികം പേർ വെബിനാറിൽ പങ്കെടുത്തു. വിദ്യാഭ്യാസ വിദഗ്ധരും ആരോഗ്യ സംരക്ഷണ വിദഗ്ധരുമാണ് വെബിനാർ നയിച്ചതും മാതാപിതാക്കൾക്ക് ആവശ്യമായ പരിഹാരങ്ങൾ ചൂണ്ടിക്കാട്ടിയതും.

ജാഗരൺഎഡ്യുക്കേഷൻ ഫൗണ്ടേഷൻ സിഡിഒ ലഫ്.കേണൽ എ.ശങ്കറായിരുന്നു വെബിനാർ മോഡറേറ്റർ. ഡിപിഎസ് നാഷിക്, വാരണാസി, ലാവ നാഗ്പൂർ ഡയറക്ടർ സിദ്ധാർത്ഥ് രാജാർഹിയ, കൊറോബൊറേ സഹ-സ്ഥാപക ലിന അഷർ, ചൈൽഡ് സൈക്കോളജിസ്റ്റ് ചാന്ദ്നി ഭഗത്, അഗാർക്കർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപക ഫതെമ അഗാർക്കർ, ഗോദ്രെജ് ഇന്റീരിയോ വർക്ക്പ്ലേസ് ആൻഡ് എർഗോണോമിക്സ് റീസർച്ച് സെൽ പ്രിൻസിപ്പൽ എർഗോണോമിസ്റ്റ് ഡോ. റീന വലേച്ച എന്നിവരുൾപ്പെട്ട എട്ടംഗ പാനലുമുണ്ടായിരുന്നു.

student online class5
Advertisment