Advertisment

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: എ.ഇ.ഒ ഓഫിസുകൾക്കു മുന്നിൽ എം.എസ്‌.എഫ് പ്രതിഷേധം

New Update

തൃശൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വരെ ഓൺലൈൻ പഠനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്‌.എഫ് ജില്ലയിലെ എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ പ്രധിഷേദ സമരങ്ങൾ സംഘടിപ്പിച്ചു.

Advertisment

മാള: മാള എ.ഇ.ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധ സമരം എം.എസ്‌.എഫ് ജില്ലാ പ്രസിഡന്റ്‌ എസ്‌.എ അൽറെസിൻ ഉദ്ഘാടനം ചെയ്തു.

publive-image

എം.എസ്.എഫ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി എം.ഐ സകരിയ ,എം.എം ഫവാസ്,മുഹമ്മദ് ബിലാൽ എന്നിവർ നേതൃത്വം നൽകി കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ എഇഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് ഉദ്ഘാടനം ചെയ്തു.

publive-image

മുസ്ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി ടി എ നൗഷാദ് പങ്കെടുത്തു.എം.എസ്‌.എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് നഈം, എം.എസ്‌.എഫ് കൊടുങ്ങല്ലൂർ മുൻസിപ്പൽ പ്രസിഡന്റ് ടി എൻ അലി അക്ബർ,സഈദ്,ടി എൻ മുഹമ്മദ്‌ അൻവർ എന്നിവർ നേതൃത്വം നൽകി.

പാവറട്ടി :മുല്ലശ്ശേരി എ.ഇ.ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധംമുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി എ.എം സനൗഫൽ ഉദ്ഘാടനം ചെയ്തു.

publive-image

 

എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി സി.എ.സൽമാൻ,നേതാക്കളായ ഫർഹാൻ പാടൂർ,ആർ.എച്ച് ഹാഷിം,സി.യു.സഫ്‌വാൻ എന്നിവർ പങ്കെടുത്തു

ചാവക്കാട്:ചാവക്കാട് എ.ഇ.ഒ ഓഫീസിലേക്ക് നടന്ന എം.എസ്.എഫ് പ്രതിഷേധം എം.എസ്‌.എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ ഉദ്ഘാടനം ചെയ്തു.

 

publive-image

എം.എസ്‌.എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് എം എസ് സ്വാലിഹ് ഭാരവാഹികളായ കെ എ ഷെഫീഖ്, എൻ എച്ച് ഹിഷാം, മുഹ്സിൻ മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

കുന്നംകുളംഎ.ഇ.ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു.

 

publive-image

എം.എസ്‌എഫ് ജില്ലാ സെക്രട്ടറി ഷെഫീക്ക് ആസിം,മണ്ഡലം പ്രസിഡന്റ് പി.എസ്‌.മൊയ്‌ദീൻ, ഭാരവാഹികളായ ഹാസിൽ, സുഹൈൽ, ഫറൂക്ക് എന്നിവർ പങ്കെടുത്തു.

വടക്കാഞ്ചേരി: വടക്കാഞ്ചേരി എ.ഇ.ഒ ഓഫീസിലേക്ക് നടന്ന പ്രധിഷേധം എം.എസ്‌.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം ഉദ്ഘാടനം ചെയ്തു.

എം.എസ്‌.എഫ് നേതാക്കളായ മുഹമ്മദ്‌ ഷഫീക് പി.എസ്, മുക്താർ ചെറുതുരുത്തി, അസീസ് നെടുമ്പുര, ആഷിക് കെ.എം എന്നിവർ നേതൃത്വം നൽകി.

student suicide case
Advertisment