Advertisment

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

New Update

Image result for പീഡിപ്പിച്ചു

Advertisment

കൊച്ചി : സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് സിനിമയില്‍ വലിയ പിടിപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പെണ്‍കുട്ടിയുടെ വലയില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സിനിമയിലേക്ക് രണ്ടുപേരെ തിരഞ്ഞെടുത്തെന്നും ഇന്റര്‍വ്യൂ നടത്തണമെന്നും പറഞ്ഞ് ലോഡ്ജില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

എസ്‌ഐ വി.എന്‍.ജിബി, എഎസ്‌ഐ സുരേഷ്‌കുമാര്‍, സീനിയര്‍ സിപിഒ ഗിരീഷ് കുമാര്‍, സിപിഒമാരായ മാഹിന്‍, വിപിന്‍, വിജില്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment