Advertisment

എം.ബി.എ വിദ്യാർത്ഥികൾക്ക് ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് സ്‌കോളർഷിപ്പ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എം.ബി.എ വിദ്യാർത്ഥികൾക്കായി ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് സ്‌കോളർഷിപ്പ് അവതരിപ്പിച്ചു. 2020 - 2022 ബാച്ച് എംബിഎ വിദ്യാർത്ഥികൾക്കാണ് ഇതു നൽകുന്നത്. ഒരു വർഷം രണ്ടു ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.

ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഈ വർഷം 150 സ്കോളർഷിപ്പുകളാണ് നൽകുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അർഹത. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

ഇന്ത്യയിലെ ഏതെങ്കിലും ബിസിനസ് സ്കൂളിൽ രണ്ടു വർഷ എം ബി എ കോഴ്സിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. https://www.idfcfirstbank.com/csr-new/mba-scholarship.html എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2020 ജൂലൈ 31 ആണ് അവസാന തീയതി.

student
Advertisment