Advertisment

'ആദരപഞ്ചകം അനുമോദനത്രയം' വിവിധ തലങ്ങളിൽ അംഗീകാരം നേടിയവരെ ആദരിച്ചു

New Update

publive-image

Advertisment

പുലാപ്പറ്റ: സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പുരസ്കൃതരായ മൂന്ന് തലമുറകളിലെ വിദ്യാർത്ഥികളെയും അവരുടെ ഗുരുനാഥനേയും ഒരേ വേദിയിൽ ആദരിച്ച് ശബരി സെൻട്രൽ യു.പി.സ്ക്കൂൾ. 'ആദരപഞ്ചകം അനുമോദനത്രയം' എന്ന് പേർ നൽകിയ സംഗമ വേദിയിൽ പൂർവ്വ വിദ്യാർത്ഥികളായ ചെമ്പൈ പുരസ്കാര ജേതാവ് രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി, നാടകാചാര്യൻ കാളിദാസ് പുതുമന, ചരിത്രകാരനും അധ്യാപകനുമായ ടി.ബാലകൃഷ്ണൻ മാസ്റ്റർ, അസി. സിറ്റി പോലീസ് കമ്മീഷണർ സി.എം.ദേവദാസ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാസ്തകുമാർ ഇവരുടെയെല്ലാം അധ്യാപകനായ പി. രാമകൃഷ്ണമന്നാടിയാർ എന്നിവരാണ് ഒരേ വേദിയിൽ വച്ച് ആദരിച്ചത്.

അതോടൊപ്പം പുതു തലമുറയിലെ കഥാകാരി 2021 ലളിതാംബിക അന്തർജനം അഗ്നിസാക്ഷി അവാർഡ് ജേതാവ് പുണ്യ സി.ആർ, വടംവലിയിൽ കേരള ടീം ഗോൾഡ് മെഡൽ ജേതാവ് ആര്യ ലക്ഷ്മി, പി.സി.എം അവാർഡ് ജേതാവും വിദ്യാലയത്തിലെ പ്രീ പ്രൈമറി അധ്യാപികയുമായ ടി.പി സുധ തുടങ്ങിയവർ അനുമോദിക്കപ്പെടുകയും ചെയ്തു.

പരിപാടിയുടെ ഉദ്‌ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിതാ ജോസഫ് നിർവ്വഹിച്ചു. കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ശാസ്ത കുമാർ, വാർഡംഗം എം എൻ വേണുഗോപാൽ, ജനപ്രതിനിധികളായ ഒ ശ്രീകുമാരി, എം വിനോദ് കുമാർ, മാനേജർ പി മുരളീധരൻ, പ്രധാനഅധ്യാപകൻ സി സുരേഷ്, എം വിജയലക്ഷമി, കെ.സി ലത, കെ.സി വരദ, എസ് ഗീത, പി.ടി.എ വൈസ് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ടവരുടേയും അനുമോദിക്കപ്പെട്ടവരുടേയും തയ്യാറാക്കിയ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

palakkad news palalakkad news
Advertisment