Advertisment

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. ബിര്‍ല, എല്‍ബിഎസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.

publive-image

ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു. എസ്‍പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്. പൊലീസ് സഹായത്തോടെ ക്യാമ്പസില്‍ സമാധാനം പുന:സ്ഥാപിച്ചെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

Advertisment