Advertisment

കൂട്ടുകാരുടെ വിയോഗം അറിഞ്ഞ് വിനോദ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ; മീനച്ചിലാറിൽ മുങ്ങിമരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം :  മീനച്ചിലാറിൽ മുങ്ങിമരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കെ.സി. അലൻ, ഷിബിൻ ജേക്കബ്, അശ്വിൻ കെ. പ്രസാദ് എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുതുപ്പള്ളി ഐഎച്ച്ആർഡി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ചു.

Advertisment

publive-image

3 പേരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ (16) രാവിലെ എട്ടേമുക്കാലോടെയാണു മൈലപ്പള്ളിക്കടവ് തൂക്കുപാലത്തിനു സമീപത്തുനിന്നു ഫയർഫോഴ്സ് കണ്ടെടുത്തത്

മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു.മ‍ൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചപ്പോൾ സഹപാഠികളിൽ പലരുടെയും നിയന്ത്രണം വിട്ടു. അലനും ഷിബിനും അശ്വിനുമൊപ്പം കടവിലിറങ്ങിയ മറ്റ് 5 സുഹൃത്തുക്കളും കണ്ണീരടക്കാനാവാതെ വിങ്ങിപ്പൊട്ടി. സ്കൂളിൽനിന്നു വിനോദയാത്രയ്ക്കായി വ്യാഴാഴ്ച വൈകിട്ടു പുറപ്പെട്ട പ്ലസ് ടു ബാച്ചിലെ വിദ്യാർഥികൾ വിവരം അറിഞ്ഞ് വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയിരുന്നു

Advertisment