Advertisment

സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി; ക്ലാസ്മുറികളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ചൈന സ്വീകരിച്ച മാര്‍ഗമിതാ...

New Update

publive-image

Advertisment

ബീജിംഗ്: ഏറെ നാളുകളായുള്ള നിയന്ത്രണങ്ങള്‍ക്ക് ശേഷം ചൈനയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ക്ലാസ്മുറികളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ചൈന സ്വീകരിച്ച മാര്‍ഗം ശ്രദ്ധേയമാവുകയാണ്.

കുട്ടികള്‍ക്കായി ഒരു പ്രത്യേക തൊപ്പി തയ്യാറാക്കിയാണ് ചൈന ക്ലാസ്മുറികളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തിയത്.

ഹാങ്ഷൗവിലെ സ്‌കൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തൊപ്പികള്‍ക്ക് ഇരുവശവും നീളത്തിലുള്ള 'കൊമ്പ്' പോലെ ഒരു സജ്ജീകരമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ നീളക്കൂടുതല്‍ മൂലം കുട്ടികള്‍ക്ക് ഒരു കാരണവശാലും അടുത്തിരിക്കാന്‍ കഴിയില്ല.

പുരാതന സോഹ് രാജവംശക്കാലത്ത് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന തടയാന്‍ രാജാവ് സ്വീകരിച്ച മാര്‍ഗമാണ് സാമൂഹിക അകലം പാലിക്കാന്‍ ഇപ്പോള്‍ ചൈനയും പയറ്റുന്നത്.

Advertisment