Advertisment

ജീവിക്കാനുള്ള ഇച്ഛാശക്തിയാണ് വിദ്യാർഥികൾ നേടേണ്ടത് : റഫീഖ് കൊടിയത്തൂർ

author-image
admin
New Update

റിയാദ് : ജീവിതവഴിയിൽ നേരിടുന്ന പ്രതിസന്ധികളിൽ തളരാതെ ജീവിച്ചു തീർക്കാ നുള്ള ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് പഠനകാലത്ത് വിദ്യാർഥികൾ ആർജ്ജി ക്കേണ്ടതെന്ന് കേരള സർക്കാർ പാഠപുസ്തക സമിതി അംഗവും കെഎൻഎം പാഠപു സ്തക സമിതി ജനറൽ കൺവീനറുമായ പ്രമുഖ കൗൺസിലർ റഫീഖ് കൊടിയത്തൂർ പറഞ്ഞു .

Advertisment

publive-image

റിയാദ് സലഫി മദ്്‌റസ സംഘടിപ്പിച്ച കൗൺസലിംഗ് കരിയർ ഗൈഡൻസ് പരിപാടി യിൽ റഫീഖ് കൊടിയത്തൂർ സംസാരിക്കുന്നു

ജീവിതയാഥാർഥ്യങ്ങളെ കുറിച്ച് ഉൾക്കാഴ്ച പകരാൻ സാധിച്ചാൽ മാത്രമാണ് വിദ്യാ ഭ്യാസം പൂർണ്ണമാവുകയെന്നും അദ്ദേഹം റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാ കർതൃ യോഗത്തെ അഭിസംബോധന ചെയ്‌തു കോൺ കൂട്ടിച്ചേർത്തു .

ചടങ്ങിൽ റിയാദ് സലഫി മദ്റസയുടെ ബ്രോഷർ , അറബിക് കയ്യെഴുത്തു പരിശീലന സഹായി എന്നിവ പ്രകാശനം ചെയ്തു . പാദവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അഫാൻ , ഇഷാ മർയം , അഹമ്മദ് ഇഷാൻ , അൽ അമീൻ , ഇൽഹാം , മൻഹ സമീർ , ഷാബ് റാദി , നിംറ നസ്റിൻ , റാസിൻ ഷാഹിദ് , അംന റിസ , ആയിഷ നഹ്‌റിൻ , റജ്വ എൻ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു .

publive-image

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബൂബക്കർ എടത്തനാട്ടുകര ,മദ്‌റസ പ്രിൻസിപ്പാൾ സഅദുദ്ദീൻ സ്വലാഹി , പിടിഎ പ്രസിഡന്റ് മഅറൂഫ് സാഹിബ് , സെക്രട്ടറി ഫൈസൽ പൂനൂർ , ലുഖ്‌മാൻ സാഹിബ് , അബ്ദുൽ ജലീൽ , അഷ്‌കർ കണ്ണൂർ , അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു .

publive-image

കമാൽ നാസർ, ഫസൽ റഹ്‌മാൻ അറക്കൽ , മുജീബ് ഇരുമ്പുഴി , നജീബ് സ്വലാഹി , ഹസീന കോട്ടക്കൽ , റുഖ്‌സാന വഹാബ് , താജ്ജുന്നീസ , റംലത്ത് , റജീന സിവി , റജീന സിപി , റസീന , നബീല തുടങ്ങിയവർ നേതൃത്വം നൽകി .മദ്‌റസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംജദ് അൻവാരി സ്വാഗതവും അബ്ദുൽ അസീസ് കോട്ടക്കൽ നന്ദിയും പറഞ്ഞു .

 

Advertisment