Advertisment

വിദ്യാർത്ഥികൾ ചൂഷകരുടെ ഉപകരണം ആകരുത് : ഫാത്തിമ തഹ്‌ലിയ

author-image
admin
Updated On
New Update

റിയാദ് : ചൂഷണങ്ങളുടെ നവലോക ക്രമത്തിൽ കാര്യബോധമുള്ളവരായി ഉണരാൻ വിദ്യാർത്ഥി സമൂഹം സന്നദ്ധമാവണമെന്ന് പ്രശസ്‌ത ഫാമിലി വക്കീലും എംഎസ്എഫ് ദേശീയ ഉപാദ്ധ്യാക്ഷയുമായ ഫാത്തിമ തഹ്‌ലിയ അഭിപ്രായപ്പെട്ടു .

Advertisment

publive-image

റിയാദ് സലഫി മദ്്‌റസയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ഫാമിലി വക്കീലും എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്്‌ലിയ സംസാരിക്കുന്നു

സമയത്തെ പാഴാക്കാതെ ബുദ്ധിപരമായി ഉപയോഗിക്കാനും ജീവിതത്തെ നന്മകൾ കൊണ്ട് സമ്പന്നമാക്കാനും സാധിച്ചാൽ ശോഭനമായ ഭാവിയുണ്ടാവുമെന്ന് റിയാദ് സലഫി മദ്‌റസയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌ത് അവർ പറഞ്ഞു .ഊർജ്ജവും സമയവും അപഹരിക്കുന്ന ഉപകാരമില്ലാത്ത വിനോദങ്ങളാണ് സർഗ്ഗശേഷിയെയും ബുദ്ധികൂർമതയെയും മുരടിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ അവർ ചൂണ്ടിക്കാട്ടി .

publive-image

ചടങ്ങിൽ ഹസീന കോട്ടക്കൽ സ്വാഗതവും താജ്ജുനീസ ടീച്ചർ നന്ദിയും പറഞ്ഞു . ജസീന സുൽഫിക്കർ , റുഖ്‌സാന വഹാബ് , റജീന സിപി , റംലത്ത് , നബീല റിസ , റജീന സിവി എന്നിവർ നേതൃത്വം നൽകി .

 

Advertisment