Advertisment

പാളത്തില്‍ കയറിനിന്ന് പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സെൽഫി..... അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാളത്തില്‍ കയറിനിന്ന് പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ റയില്‍വെ സ്റ്റേഷന്‍ പൊലീസ് പിടികൂടി. വ്യാഴം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കുറ്റുരില്‍ മണിമലയാറ്റിലെ റെയില്‍ പാലത്തിലാണ് സംഭവം.

Advertisment

publive-image

ബംഗലൂരുവിലേക്കുള്ള ഐലന്റ് എക്‌സ്പ്രസ് പാഞ്ഞുവരുമ്പോഴായിരുന്നു ഇവരുടെ സെല്‍ഫി ശ്രമം. പാളത്തിന്റെ നടുക്ക് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നതു കണ്ട് ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ മാറാന്‍ തയ്യാറായില്ല. ഏറെ പരിശ്രമിച്ച്‌ ട്രെയിന്‍ ബ്രേക്ക് ഇട്ടുനിര്‍ത്തിയത്.

സമീപത്ത് പണിയിലേര്‍പ്പെട്ടിരുന്ന റയില്‍വെ തൊഴിലാളികളുടെ സഹായത്തോടെ ഇവരെ പിടികൂടി ചെങ്ങന്നൂര്‍ റയില്‍വെ പൊലിസീന് കൈമാറുകയായിരുന്നു. പിന്നീട് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

train selfi
Advertisment