Advertisment

കർഷകരുമായി കൈകോർത്ത് ആംഗോ ഒറ്റപ്പാലത്തേക്കും - സബ് കലക്ടർ ലോഞ്ച് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

ഒറ്റപ്പാലം : യുവ എഞ്ചിനീയർമാരുടെ സംരംഭമായ ആംഗോ ഓണ്ലൈൻ സ്റ്റോർ ഒറ്റപ്പാലത്ത് സബ് കലക്ടർ അർജുൻ പാണ്ഡ്യൻ ലോഞ്ച് ചെയ്തു.നാടൻ സാധനങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ആളുകളിലേക്ക് എത്തിക്കും വിധമാണ് ആംഗോ പ്രവർത്തിക്കുന്നത്.എല്ലാവിധ ആവശ്യ സാധനങ്ങളും ആംഗോ വഴി ഓർഡർ ചെയ്ത് വീട്ടിലേക്ക് എത്തിക്കാം.

Advertisment

publive-image

ആലത്തൂരിൽ തുടങ്ങിയ ആംഗോ കെ ഡി പ്രസേനൻ എം എൽ എ ആണ് ലോഞ്ചിംഗ് നടത്തിയത്. ലോക്ക് ഡൗണ് സമയത്ത്‌ ആലത്തൂരിൽ ഉള്ള ആളുകൾക്ക് ആംഗോ വഴി സാധനങ്ങൾ വീട്ടിൽ ലഭിച്ചത് വലിയ സഹായകമായിരുന്നു.

ഒറ്റപ്പാലത്ത് ആദ്യഘട്ടമായി അമ്പലപ്പാറ 5 കിലോമീറ്റർ പരിധിയിൽ ഉള്ളവർക്കാണ് സേവനം ലഭിക്കുക.വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപിക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു.കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട യുവാക്കൾക്ക് സഹായകമാവും വിധത്തിലുള്ള മാതൃക പ്രവർത്തനങ്ങളാണ് ആംഗോ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

subcollector lunch
Advertisment