Advertisment

സുഭിക്ഷ കേരളം പദ്ധതി ;ജില്ലാ ജയിലിൽ വിവിധ ഫലവൃക്ഷ തൈകളും റെഡ് ലേഡി ഇനത്തിൽ പെട്ട 200 പപ്പായ തൈകളും നട്ടു

author-image
ജോസ് ചാലക്കൽ
Updated On
New Update

സുഭിക്ഷ കേരളം പദ്ധതിയിലുൾപെടുത്തി ജില്ലാ ജയിലിൽ വിവിധ ഫലവൃക്ഷ തൈകളും റെഡ് ലേഡി ഇനത്തിൽ പെട്ട 200 പപ്പായ തൈകളും നട്ടു.കർഷക സംഘം വൈസ് പ്രസി ന്റും മുൻ എംഎല്‍എ യുമായ സി കെ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

പുരാണങ്ങളിൽ പരാമർശിക്കുന്ന സാലവൃക്ഷ തൈ , സൂപ്രണ്ട് ഏറ്റുവാങ്ങി. കൂടാതെ റംബൂട്ടാൻ , പേര, ആയുർ ജാക് എന്നിവയുടെ തൈകളും കാച്ചിൽ, ചെറുകിഴങ്ങ് എന്നിവയുടെ നടീൽ വസ്തുക്കളും കർഷക സംഘം മലമ്പുഴ യൂണിറ്റ് ജയിലിലേക്കു നൽകി.6 മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന റെഡ് ലേഡി പപ്പായ തോട്ടം ജയിലിനു മികച്ച വരുമാന മാർഗ്ഗമായിരിക്കും.

കൃഷിക്കാവശ്യമായ ജൈവ വളത്തിന്‍റെ ലഭ്യത മുന്നിൽ കണ്ടു കൊണ്ട് നാടൻ പശു കുട്ടികളേയും ലഭ്യമാക്കാമെന്ന് കർഷക സംഘം ഉറപ്പു നൽകി.മുൻ എംഎല്‍എ യും കർഷക സംഘം വൈസ് പ്രസിഡന്റുമായ കെ നാരായണൻ , ജോസ് മാത്യൂസ് എന്നിവർ സംസാരിച്ചു. സൂപ്രണ്ട് കെ അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ഡെ. സൂപ്രണ്ട് ദിനേശ് ബാബു, അസി. സൂപ്രണ്ടുമാരായ മിനിമോൾ , രതി . എന്നിവരും കർഷക സംഘം പ്രവർത്തകരും ജയിൽ ഉദ്യോഗസ്ഥൻമാരും പങ്കെടുത്തു.

subhiksha project
Advertisment