Advertisment

സുഭിക്ഷ കേരളം; പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ 2.5 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ കുറ്റിപ്പുള്ളി, തറപ്പാടം കരിക്കുമൂളി എന്നീ പാടശേഖര സമിതികളിൽ ഉൾപ്പെടുന്ന 2.5 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. 10 വർഷത്തി ലധികമായി കൃഷി ചെയ്യാതെ കിടന്ന സ്ഥലങ്ങളിലാണ് ഫാരിസ്. N.A.A, ഷീന ഷണ്മുഖൻ എന്നിവർ നെൽ കൃഷി ചെയ്യുന്നത്.

Advertisment

publive-image

തരിശ് രഹിത പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തിന്റ ഭാഗമായി പഞ്ചായത്തിലെ തരിശ് ഭൂമികൾ കണ്ടെത്തി കൃഷി ചെയ്തു വരികയാണ്. നെൽ കൃഷിയുടെ നടീൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഗീത നിർവഹിച്ചു. വാർഡ് മെമ്പർ മാരായ കെ.രാമാധരൻ, സി. സുകുമാരൻ എന്നിവർ സംസാരിച്ചു.

കൃഷി അസിസ്റ്റന്റ്മാരായ ജാസ്മിൻ. എം, പ്രതാപ് കുമാർ. എസ്. പാടശേഖര സമിതിഭാരവാഹികളായ എം. കൃഷ്ണൻ കുട്ടി, ജ്യോതിന്ദ്രനാഥൻ. സി, കർഷക സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ ശ്രിമതി.എം. എസ്. റീജ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രിമതി. വി. അരുണാദേവി നന്ദിയും പറഞ്ഞു...

Advertisment