സുബി സുരേഷിൻറെ കാബറേ നൃത്തം വൈറലാക്കുന്നു; കാണാം ആ കിടിലൻ വീഡിയോ

സൂര്യ രാമചന്ദ്രന്‍
Sunday, May 6, 2018

മിന്നിത്തിളങ്ങുന്ന ആടയാഭരണങ്ങളണിഞ്ഞ്, ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ നടത്തുന്ന കാബറേ നൃത്തങ്ങള്‍ ഒരുകാലത്ത് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. എണ്‍പതുകളില്‍ പുറത്തിറങ്ങിയിരുന്ന സിനിമകളിലെ അവിഭാജ്യ ഘടകം കൂടിയായിരുന്നു ഇത്. മദ്യപാന സദസ്സിനോടൊപ്പം നര്‍ത്തകിമാരുടെ കാബറേ നൃത്തവും അക്കാലത്ത് നിര്‍ബന്ധമായിരുന്നു.

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകളിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന വേദിയാണ് ഉര്‍വശി തിയേറ്റേഴ്‌സ്. ചിലപ്പോൾ സുബിയും ഉര്‍വ്വശി തിയേറ്റേഴ്‌സില്‍ പെര്‍ഫോമന്‍സുമായി എത്താറുണ്ട്. അടുത്തിടെ നടത്തിയ കാബറേ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീമ, അശോകന്‍, രേഖ എന്നിവരായിരുന്നു പ്രസ്തുത എപ്പിസോഡില്‍ അതിഥികളായി എത്തിയത്. പഴയ കാല സിനിമകളിലെ രംഗം അതേ പോലെ പുനരാവിഷ്കരിക്കുകയായിരുന്നു വേദിയില്‍. താരങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് താരത്തിന്‍രെ പ്രകടനം വീക്ഷിക്കുന്നത്.

 

മിന്നിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ് മദ്യം കഴിച്ച് നൃത്തം ചെയ്യുന്ന സുബിയുടെ കാബറേ പെര്‍ഫോമന്‍സ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കാബറേ ഡാന്‍സിന്റെ പശ്ചാത്തലത്തെയും വേദിയില്‍ പുനരാവിഷ്‌ക്കരിച്ചിരുന്നു. സഹതാരങ്ങളും പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണെത്തിയത്. മികച്ച പ്രകടനം തന്നെയാണ് സുബിയും സംഘവും പുറത്തെടുത്തത്. പരിപാടിയുടെ എപ്പിസോഡുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു പെര്‍ഫോമന്‍സ് കൂടിയാണിത്.

 

×