Advertisment

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് രാജ്യസഭ എംപിയും ബിജെപി പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ നല്ലൊരു ഭാഗവും ധനപരമായ ഇളവുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് നാമമാത്രമായ പ്രയോജനമാണ് പാക്കേജില്‍ നിന്ന് ലഭിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

Advertisment

publive-image

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 1.2 ലക്ഷം കോടി മാത്രമാണ് ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെട്ടത്. അവശേഷിച്ചതെല്ലാം ധനപരമായ ഇളവുകള്‍ മാത്രമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനങ്ങളുടെയിടയില്‍ ആവശ്യകതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ കൈവശം പണം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. പകരം ഉത്തേജക പാക്കേജിലൂടെ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

bjp subramanyan swamy
Advertisment