Advertisment

പാര്‍ലമെന്റില്‍ എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണത്തിന് നല്‍കിയിരുന്ന സബ്‌സിഡി അവസാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ല: സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാം: എംപിമാരുടെ ചെലവ് കൂടും

New Update

 

Advertisment

publive-image

ദില്ലി: പാര്‍ലമെന്റില്‍ എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണത്തിന് നല്‍കിയിരുന്ന സബ്‌സിഡി അവസാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.

ജനുവരി 29നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേസിലെ ഐടിഡിസിയാണ് പാര്‍ലമെന്റിലെ കാന്റീന്‍ നടത്തുന്നത്.

ലോക്‌സഭ, രാജ്യസഭ സമ്മേളനത്തിന് മുമ്പ് എംപിമാരും പാര്‍ലമെന്റുമായി ബന്ധപ്പെടുന്നവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സ്പീക്കര്‍ അറിയിച്ചു. 27, 28 തീയതികളില്‍ പാര്‍ലമെന്റില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും. ജനപ്രതിനിധികളുടെ വീടിന് സമീപത്തും പരിശോധനക്കുള്ള സൗകര്യമൊരുക്കും.

Advertisment