Advertisment

വാനമ്പാടിയിൽ പദ്മിനി ആയി സുചിത്ര ഇനി ഇല്ല..; കാരണം തുറന്ന് പറഞ്ഞ് സുചിത്ര !!

author-image
ഫിലിം ഡസ്ക്
New Update

വാനമ്പാടി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയ നായികയാണ് സുചിത്ര. വാനമ്പാടിയിലെ പദ്മിനി എന്ന വില്ലത്തി വേഷം വളരെ ഭംഗിയായി ആൺ സുചിത്ര അവതരിപ്പിക്കുന്നത്.ഇപ്പോളിതാ താന്‍ അഭിനയത്തില്‍ നിന്നും പിന്മാറുന്ന അതിനെക്കുറിച്ച്‌ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

Advertisment

ഇപ്പോള്‍ തന്നെ പുതിയ വിശേഷം പത്മിനി പങ്കു വെച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിപ്പെട്ടത് . തുടക്കക്കാരി എന്ന യാതൊരു പ്രശ്നങ്ങളൊന്നുമില്ലാതെ മികച്ച അഭിനയമാണ് സുചിത്ര കാഴ്ചവെക്കുന്നത് .

publive-image

സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സീരിയല്‍ താരം എന്നതിലപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് സുചിത്ര .

വിടര്‍ന്ന കണ്ണുകളും ആകാര വടിവും ആണ് ഈ കഥാപാത്രങ്ങളിലധികവും സുചിത്രയെ തേടിയെത്താന്‍ കാരണമായത്.എന്നാല്‍ വാനമ്ബാടിയ്ക്ക് ശേഷം അഭിനയത്തില്‍ താന്‍ അധികം ഉണ്ടാകില്ലെന്ന് സുചിത്ര മുന്‍പ് വ്യക്തമാക്കിയിരുന്നു.

ജീവിതം ഒന്നും അല്ലാതെ ആയി പോകുന്നു. അത് കൊണ്ട് തന്നെ അഭിനയത്തില്‍ നിന്നും അല്പം ഇടവേള എടുത്ത് ഒരു ഡാന്‍സ് സ്‌കൂള്‍ നടത്താനുള്ള താത്‌പര്യമാണ് തനിക്ക് ഉള്ളതെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുചിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.

നാല് വര്‍ഷത്തിന് ശേഷം ഞാന്‍ എന്റെ ലോകത്തേക്ക് തിരിച്ചെത്തി എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. നൃത്തത്തിന്റെ ലോകത്തേക്ക് താന്‍ തിരികെ എത്തിയതായിട്ടാണ് താരം വ്യക്തമാക്കുന്നത്.

താരത്തിന്റ കുറിപ്പിന് നിരവധി പേരാണ് ആശംസകളറിയിച്ച്‌ എത്തിയിരിക്കുന്നത്. ഒപ്പം സായ് കിരണ്‍ റാം എത്തിയിട്ടുണ്ട്. നിങ്ങളുടെ ലോകത്തേക്ക് മടങ്ങുക എന്നാണ് സായ് സുചിത്രയോട് പറയുന്നത്. അതേ സായ് ഞാന്‍ മടങ്ങിപ്പോകുന്നു എന്നാണ് സുചിത്ര മറുപടി നല്കുന്നത്. അതേസമയം പരമ്ബര അവസാനിക്കുന്നതാണോ ഈ കുറിപ്പിന് പിന്നില്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisment