Advertisment

സു​ഡാ​നിൽ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 18 ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

New Update

ഖാ​ര്‍​ത്തും: സു​ഡാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ഖാ​ര്‍​ത്തു​മി​ല്‍ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. 18 ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ച​താ​യാ​ണ് ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ന​ശേ​ഷം 16 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു.

Advertisment

publive-image

ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഫാ​ക്ട​റി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ്. 68 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​ത്.

34 ഇ​ന്ത്യ​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഖാ​ര്‍​ത്തു​മി​ലെ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും അ​ഗ്നി​ബാ​ധ​യി​ലും 23 പേ​രാ​ണ് മ​രി​ച്ച​ത്. നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment