Advertisment

കരാറിൽ പറ‍ഞ്ഞതിലും കൂടുതൽ നിനക്ക് തന്നില്ലേ! ഇനിയും തരും... സാമുവലിനോട് മറ്റൊരു താരം

author-image
ഫിലിം ഡസ്ക്
New Update

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട സാമുവലിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട നിരവധി പേർ രംഗത്തെത്തിയിരുന്നു.

Advertisment

കുറച്ചു പേർ സാമുവലിനെതിരെ പ്രതികരിക്കുമ്പോൾ മറ്റു ചിലർ താരത്തെ തണുപ്പിക്കാനാണ് നോക്കുന്നത്. ഇപ്പോഴിത താരത്തെ സമാധാനിപ്പിച്ചു കൊണ്ട് സുഡാനിയിലെ മറ്റൊരു താരം നജീബ് രംഗത്തെത്തിയിട്ടുണ്ട്.

publive-image

സംവിധായകൻ സക്കരിയയും നിർമ്മാതാക്ക‌ളും സാമുവലിനെ ഒരിക്കലും പറ്റിക്കില്ല എന്നാണ് നജീബ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിനും മുൻപും താരത്തെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കൊണ്ട് സാമുവൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരിക്കുകയാണ്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെടുന്ന പല പോസ്റ്റുകളും സാമൂവലിനെ പിന്തുണക്കുന്നതാണ്. താരത്തിനെ വിമർശിക്കുന്നവർക്ക് തക്കതായ മറുപടിയും ഇവർ നൽകുന്നുണ്ട്.

പ്രിയപ്പെട്ട സാമുവൽ എന്ന ആമുഖത്തോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.എന്താണ് നീ ഈ പറയുന്നത്. എത്ര സന്തോഷത്തിലാണ് നമ്മൾ കൂടിയിരുന്നതും, സ്നേഹം പങ്കു വച്ചതും.

ഈ നന്മയിൽ പങ്കാളികളായ മുഴുവൻ മനുഷ്യരും പകർന്നത് നിസ്സീമമായ സമർപ്പണവും, നിഷ്കളങ്കമായ സ്നേഹവുമായതുകൊണ്ടല്ലേ,ഈ സിനിമ ഇത്ര ലോകോത്തര നിലവാരത്തിലായി തീർന്നത്.

ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ മോഹമില്ലാതിരുന്ന ഈയുള്ളവൻ വരെ നടനായത് സക്കറിയയോടുള്ള സ്നേഹവും, കുറഞ്ഞ ചിലവിൽ ചെയുന്ന സിനിമ ആയതുകൊണ്ടുമല്ലേ സാമുവലേ എന്നും നജീബ് ഫേസ്ബുക്കിൽ കുറിച്ചു.

എന്റെ സുഡൂ. ഒരിക്കലും സക്കറിയയും സമീർ താഹിറും ,ഷൈജുവും മുഹ്‌സിനും നിന്നെ പറ്റിക്കില്ല ഉറപ്പ് നിന്നെ ഇതിനു പ്രേരിപ്പിച്ചവർക്കും, നിനക്കും നല്ലത് മാത്രം ഭവിക്കട്ടെ!....

കരാറിനനുസരിച്ചും അതിൽ കൂടുതലും നിനക്ക് തന്നില്ലേ. ഇനിയും തരാൻ സാധ്യതയുണ്ട്. സിനിമ ഇപ്പോഴും "ഹൗസ്ഫുൾ". ഇത് സഹികാൻ പററാതവരും ഉണ്ടാവും,സാമുവലേ... നിന്റെ കൂടെ കൂടിയവരെ ശ്രദ്ധികണം. പ്രിയനേ സ്നേഹം നജീബ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisment