Advertisment

സുഗതകുമാരി ജന്മദിന സമ്മേളനവും സുഗതസ്മൃതി പ്രകാശനവും

New Update

publive-image

തിരുവനന്തപുരം: പ്രമുഖ കവയത്രി സുഗതകുമാരി ടീച്ചറുടെ ജന്മദിന സമ്മേളനം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22ന് വൈകുന്നേരം 5ന് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നെഹ്‌റു സെന്റര്‍ ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നെഹ്‌റു സെന്റര്‍ പ്രസിദ്ധീകരിക്കുന്ന സുഗതസ്മൃതിയുടെ പ്രകാശനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി സുഗതകുമാരി ടീച്ചറുടെ മകള്‍ ലക്ഷമി ദേവിക്ക് നല്‍കി നിര്‍വഹിക്കും. എം വിജയകുമാര്‍, ജോര്‍ജ് ഓണക്കൂര്‍, വിളക്കുടി രാജേന്ദ്രന്‍, എംആര്‍ തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

trivandrum news
Advertisment