Advertisment

സുഗുണ ഡെയിലി ഫ്രെഷ് കേരളത്തിലെ സാന്നിദ്ധ്യം വിപുലമാക്കുന്നു

New Update

publive-image

Advertisment

കൊച്ചി: ഉന്നത നിലവാരത്തിലുള്ള പാക്ക്‌ചെയ്ത ചിക്കന്‍ നല്‍കുന്ന പ്രമുഖ റീട്ടെയില്‍ സ്റ്റോറായ സുഗുണ ഡെയിലി ഫ്രെഷ് കേരളത്തിലെ സാന്നിദ്ധ്യം വിപുലമാക്കുന്നു.

25 പുതിയ സ്റ്റോറുകള്‍ കൂട്ടിചേര്‍ത്തുകൊണ്ട് കേരളത്തിലെ ആകെ സ്റ്റോറുകളുടെ എണ്ണം 180 ആയി. വിവിധ തരത്തിലുള്ള പുതുമയുള്ള ചിക്കനാണ് സുഗുണ ഫ്രെഷ് വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താവിന്റെ സൗകര്യത്തിന് എട്ട് തരം ഭാഗങ്ങളായി ആവശ്യമായ അളവില്‍ ചിക്കന്‍ നല്‍കുന്നു. ശുചിത്വത്തിന് പ്രാധാന്യം നല്‍കി വളരെ ശ്രദ്ധയോടെയാണ് ചിക്കന്‍ ക്ലീന്‍ ചെയുന്നതും സംസ്‌കരിക്കുന്നതും പാക്ക് ചെയ്യുന്നതും.

മുഴുവന്‍ ചിക്കന്‍, ഡ്രംസ്റ്റിക്ക്, കറി കട്ട്, ലോലിപ്പോപ്, ബോണ്‍ലെസ് ബ്രെസ്റ്റ് എന്നിങ്ങനെയും ലഭ്യമാക്കുന്നുണ്ട്. മാരിനേറ്റഡായും ലഭ്യമാണ്. രാജ്യാന്തര നിലവാരത്തിലാണ് സംസ്‌കരണ നടപടികള്‍ മുഴുവന്‍.

 

kochi news
Advertisment