Advertisment

പൊലീസ് സംരക്ഷണത്തോടെ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലകയറുന്നു

New Update

Image result for suhasini raj new york times

പത്തനംതിട്ട: പൊലീസ് സംരക്ഷണത്തോടെ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലകയറുന്നു. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മലകയറുന്നത്. സന്നിധാനത്ത് കയറിയ  സുഹാസിനി രാജിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. എന്നാല്‍ പൊലീസ് സംരക്ഷണത്തോടെയാണ് ഇപ്പോള്‍ യുവതി സന്നിധാനത്തേക്ക് പോകുന്നത്‍.  ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലകനൗ സ്വദേശിനിയാണ് സുഹാസിനി രാജ്.   46 വയസ്സാണ് ഇവര്‍ക്കെന്നാണ് സൂചന.

ശബരിമല സന്നിധാനത്തേക്ക് സുഹാസിനി രാജ് കയറുമ്പോള്‍ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൊലീസ് സംരക്ഷണത്തിലാണ്  അവര്‍ ഇപ്പോള്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ നടക്കുകയാണ്.

Advertisment