Advertisment

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പിന്‍വലിക്കണം; രജനികാന്തിന്റെ വീടിന് മുന്നില്‍ ആരാധകന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം

New Update

publive-image

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈ സ്വദേശി മുരുകേശനാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. രജനികാന്തിന്‍റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Advertisment