Advertisment

പൊലീസ് ഉപദ്രവിക്കുന്നുവെന്ന് പരാതി; രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

New Update

publive-image

Advertisment

ജയ്പൂര്‍: പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവാവ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി.

തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആറു പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഇതിന്റെ പേരില്‍ പൊലീസ് തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്നും യുവാവ് ആത്മഹത്യാക്കുറിപ്പും എഴുതിയിരുന്നു.

വിഷം കുടിച്ചാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment