Advertisment

ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കാണാതായ അമ്മ വീടിന് സമീപം തൂങ്ങിയ നിലയിലും

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍ : ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സന്ദീപിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

publive-image

ഇതിനിടെ കാണാതായ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.

 

suicide kannur
Advertisment