Advertisment

ആലപ്പുഴയില്‍ അടച്ചിട്ട ക്ലിനിക്കിനുള്ളില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു : രണ്ട് ദിവസമായി തുറക്കാതിരുന്ന ക്ലിനിക്കില്‍ നിന്നും കണ്ടെത്തിയത് അവിവാഹിതനായ ഡോക്ടറുടെ അഴുകിയ മൃതദേഹം ; മുറി പൂര്‍ണ്ണമായും അടക്കാതിരുന്നതില്‍ ദുരൂഹത

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : ആലപ്പുഴയിൽ ഡോക്ടറുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന്‍ ഡോ. അനീഷിന്റെ (32) മൃതദേഹമാണ് അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ നിന്ന് കണ്ടെത്തിയത്.

Advertisment

publive-image

മുതുകുളം സബ് ട്രഷറിക്കടുത്ത് സ്ഥിതിചെയ്യുന്ന ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ സന്ധ്യയോടെയാണ് മൃതദേഹം കാണപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി ക്ലിനിക്ക് തുറന്നിരുന്നില്ല.

അതേ സമയം ഇതിന്റെ വാതില്‍ പൂര്‍ണ്ണമായി അടച്ചതുമില്ല. ഇദ്ദേഹത്തിന്റെ സുഹൃത്ത് ഇന്നലെ ക്ലിനിക്കിലെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചില ദിവസങ്ങളില്‍ അനീഷ് ഈ ക്ലിനിക്കില്‍ താമസിക്കാറുണ്ടായിരുന്നു. അവിവാഹിതനാണ്. രാധയാണു അനീഷിന്റെ മാതാവ്

Advertisment