Advertisment

മാനസിക സംഘര്‍ഷം: ഒമാനില്‍ കൊല്ലം പരവൂര്‍ സ്വദേശി അത്മഹത്യ ചെയ്തു..

author-image
admin
New Update

മസ്കത്ത്: കൊറോണ ഭീതിയില്‍ ലോകം മുഴുവന്‍ മുന്നോട്ട് പോകുമ്പോള്‍ മാനസിക സംഘര്‍ഷവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തെ ഗള്‍ഫ്‌ മേഖലയിലെ കൊറോണ മരണവും അല്ലാതെയുള്ള ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെയും എണ്ണം ക്രമാതിതിമായി വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണുന്നത് കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച മലയാളിയുടെ അവസ്ഥയും മാനസിക സംഘര്‍ഷം മൂലമെന്ന് പറയുന്നു.

Advertisment

publive-image

കോവിഡ് പ്രതിസന്ധിയ തുടർന്നുള്ള മാനസിക സംഘർഷം മൂലം മലയാളി യുവാവ് ഒമാനിൽ ആത്മഹത്യ ചെയ്തത് എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്‌. കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷാണ് (28)യാണ് ആത്മഹത്യ ചെയ്തത്. ഒമാനിലെ സഹമിൽ താമസിക്കുന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നാലുവർഷമായി ഒമാനിലുള്ള അഭിലാഷ് സഹമിലെ ഒരു കുടിവെള്ള കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അഭിലാഷിന്റെ വിവാഹം ജൂണിൽ നടത്താനിരുന്നതാണ്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധി മൂലം അഭിലാഷിന് ഉദ്ദേശിച്ച രീതിയിൽ പണം കണ്ടെത്താനായില്ല. മാത്രമല്ല നാട്ടിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിലും അനിശ്ചിതത്വം നില നിൽക്കുന്ന സാഹചര്യത്തിൽ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ. ഇതേ തുടർന്ന് കനത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു അഭിലാഷ്.

സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അഭിലാഷിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സജികുമാറിന്റെയും ശാന്തകുമാരിയുടെയും മകനാണ്.

ഒരു അഭിലാഷ് മാത്രമല്ല നിരവധി പ്രവാസികള്‍ ജോലി നഷ്ട്ട പെട്ടും കൈയില്‍ പത്തു പൈസയില്ലാതെ ബുധിമുട്ടന്ന അവസ്ഥയാണ് ഗള്‍ഫ്‌ മേഖലയില്‍,  എത്ര ഉപദേശിച്ചാലും അവരുടെ മനസ്സില്‍ കയറാത്ത വിധം മാനസികമായി തളര്‍ന്ന ഒരുപാട് പേര്‍ , എങ്ങെനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നുള്ള ചിന്തയിലാണ് ഈകൂട്ടര്‍ .ജോലിയും ശമ്പളവും ഉണ്ടെങ്കില്‍ തങ്ങള്‍ക്കു ഇവിടം സ്വര്‍ഗം എന്നാണ് പ്രവാസികള്‍ പറയുന്നത് കോവിഡ് കാലം പല ജീവിതങ്ങളെയും തകര്‍ത്ത് എറിഞ്ഞിരിക്കുകയാണ്. സ്വയം നിയന്ത്രണത്തിലും പുതിയ സാഹചര്യം സ്വയം വിലയിരുത്തിയും, എല്ലാ പ്രസന്ധികളും നമ്മള്‍ തരണം ചെയ്യുമെന്നുള്ള ദൃഡനിശ്ച്ചയം എല്ലാവരിലും ഉണ്ടാകണം ,ഏതു പ്രതിസന്ധിയും തരണം ചെയ്യുമെന്നുള്ള വിശ്വാസം സ്വയം ആര്‍ജിക്കണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാന്‍ കഴിയൂ.

Advertisment