Advertisment

“എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നത് കാരണമാണ്;വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സമരവേദിയില്‍ വച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. മരിക്കുന്നതിന് മുന്‍പ് വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്. മൊഴിയില്‍ ശബരിമല വിഷയം പരാമര്‍ശിച്ചിട്ടില്ല.

publive-image

സ്വബോധത്തോടെയാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 11.20 നാണ് മൊഴിയെടുത്തതായി വ്യക്തമാക്കുന്നത്. ‘ആരെങ്കിലും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ’, ‘ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടോ’ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ല’ എന്ന് വേണുഗോപാലന്‍ നായര്‍ മറുപടി നല്‍കിയിട്ടുണ്ട്.

publive-image

‘എന്തായിരുന്നു സംഭവം’ എന്ന ചോദ്യത്തിന് വേണുഗോപാലന്‍ നായര്‍ നല്‍കിയ മറുപടി ഇങ്ങനെ: “എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നത് കാരണമാണ്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല”.

publive-image

publive-image

Advertisment