Advertisment

 ഞാന്‍ ആദ്യം പറയാം , പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു ;  വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞത് ; മുഖ്യമന്ത്രിയെ അനുകൂലിച്ച് സുജാ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റ്

New Update

തിരുവനന്തപുരം : സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ചടങ്ങിലെ സ്വഗാത പ്രാസംഗക. മലയാള മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

Advertisment

publive-image

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുജാ സൂസന്റെ പ്രതികരണം. മലയാളം മിഷന്റെ മലയാളഭാഷ പ്രതിഭാ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുന്ന കുറിപ്പാണ് സുജാ സൂസന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ എന്ന് ചോദിച്ച് കൊണ്ടാണ് സുജയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

വളരെ സൗഹൃദത്തിലും ക്ഷമാപണത്തോടെയുമാണ് മുഖ്യമന്ത്രി സ്വാഗതപ്രസംഗത്തിനിടെ ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ നടപടിയെ പലരും ധാര്‍ഷ്ഠ്യമായി ചിത്രികീരിക്കുകയാണെന്നും സുജാ സൂസന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒറ്റവാചകത്തില്‍ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ നിങ്ങള്‍ക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോ എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്.

അതനുസരിച്ചാണ് ഞാന്‍ സ്വാഗതം തുടങ്ങിയത്. അതിനിടയില്‍ ഞാന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞത്.

പലപ്പോഴും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും വിശ്വസിച്ച് പോയിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടതിന് സമാനമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ചമച്ചിട്ടുള്ളതെങ്കില്‍ അമ്പേ കഷ്ടം എന്നേ പറയാനുള്ളു ‘ എന്നായിരുന്നു സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/sujasusan.george.90/posts/652722658914997

Advertisment