Advertisment

ബുറൈദയില്‍ മരണപെട്ട മലയാളി നഴ്‌സ് സുജ സുരേന്ദ്രന്‍റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും.

author-image
admin
Updated On
New Update

ബുറൈദ- രണ്ടാഴ്ച്ച് മുന്‍പ് സൗദിയിലെ ബുറൈദയില്‍   അന്തരിച്ച അൽ റാസ് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് , ആലപ്പുഴ പുളിങ്ങോട് സ്വദേശിനി സുജ സുരേന്ദ്രന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും, സുജയുടെ മരണ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത് സത്യം ഓണ്‍ലൈന്‍ ആണ്.

Advertisment

publive-image

മൃതദേഹവുമായി ബന്ധപെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. അസഹനീയമായ തലവേദനയെ തുടർന്ന് ജൂൺ 14നാണ് സുജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വച്ച് ജൂലൈ രണ്ടിനാണ് അന്ത്യം സംഭവിച്ചത്. റിയാദിൽ ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികശരീരം ബന്ധുക്കളും യു എൻ എ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങും.

publive-image

വിമാനത്താവളത്തിൽ നിന്നും യു എൻ എ യുടെ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം ജന്മനാട്ടിലെത്തിക്കും. പിതാവ്: സുരേന്ദ്രൻ, മാതാവ്: ശകുന്തള. ഖസീം പ്രവാസി സംഘം പ്രവർത്തകനും യു എൻ എ അംഗവുമായ മിഥുൻ ജേക്കബ്, സാമൂഹ്യപ്രവർത്തകൻ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിത്തീകരിച്ചത്.

https://www.sathyamonline.com/suja/?fbclid=IwAR1b_Coe5x4h5VrQNane1tzyynDKr53V1kKi9_MyB7pt_ZGSbhWzJi9-ipM

 

Advertisment